മലയാലപ്പുഴ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു
മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ് കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ മുതല്‍ മുടക്കി മലയാലപ്പുഴ മാര്‍ക്കറ്റ് -പരിത്യനിക്കല്‍ റോഡ്, 15 ലക്ഷം രൂപ മുതല്‍ മുടക്കി ചേന്നംപള്ളിപ്പടി-കോഴിക്കുന്ന് റോഡ് എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. മലയാലപ്പുഴ പഞ്ചായത്തിലെ തകര്‍ന്നു കിടന്ന പ്രധാന റോഡുകളായിരുന്നു മലയാലപ്പുഴ മാര്‍ക്കറ്റ് -പരിത്യാനികല്‍ റോഡും ചേന്നംപള്ളിപ്പടി -കോഴിക്കുന്നം റോഡും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലയാലപ്പുഴ പഞ്ചായത്തില്‍ അനുവദിച്ചിട്ടുള്ള മറ്റു റോഡുകളുടെ നിര്‍മാണം ഉടനെ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി എംഎല്‍എ അറിയിച്ചു. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയലാല്‍ അധ്യക്ഷനായ ചടങ്ങില്‍ മലയാലപ്പുഴ മോഹനന്‍, വി. മുരളീധരന്‍, പഞ്ചായത്ത് അംഗം മുരളിധരക്കുറുപ്പ്, സിപിഎം ലോക്കല്‍ സെക്രട്ടറി ഒ ആര്‍ സജി, രാജേഷ് മുകളില്‍ തറയില്‍, അശ്വിനി കുമാര്‍, എം. ആര്‍. ബാബു, ഗിരീഷ് എന്നിവരും സംസാരിച്ചു.
- Log in to post comments