Post Category
അടൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിലും 24 മണിക്കൂര്‍ സേവനം ആരംഭിച്ചു
അടൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിന്റെ 24 മണിക്കൂര്‍ സേവനത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ വനം - മൃഗസംരക്ഷണം വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിച്ചു. വെറ്ററിനറി പോളി ക്ലിനിക്കില്‍ നടന്ന ചടങ്ങ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധരകുറുപ് അധ്യക്ഷത വഹിച്ചു. അടൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭാ തോമസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസി ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷൈനി ബോബി, സനല്‍ കുമാര്‍, ബിന്ദു കുമാരി, രാജി ചെറിയാന്‍, ഡോക്ടര്‍മാരായ ഉമ്മന്‍ പി രാജ്, ജ്യോതിഷ് ബാബു, സ്വപ്ന എസ് പോള്‍, എസ്.സായി പ്രസാദ്, എസ് വിഷ്ണു, ബോബി മാത്തുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments