Post Category
നികുതി വകുപ്പ്: ആംനസ്റ്റി പദ്ധതിയില്‍ നിന്ന് പുറത്തായവര്‍ക്ക് ഒരവസരം കൂടി
ആലപ്പുഴ: ചരക്ക് സേവന നികുതി വകുപ്പിന്റെ കേരള ആംനസ്റ്റി പദ്ധതി 2020 പ്രകാരം അപേക്ഷ നൽകിയവരിൽ 30 ദിവസത്തിനുള്ളിൽ പണമടയ്ക്കാൻ കഴിയാതെ പദ്ധതിയിൽ നിന്ന് പുറത്തായവർക്കുവേണ്ടി ഒരിക്കൽ കൂടി അപേക്ഷിക്കുവാനുള്ള സൗകര്യം കേരള ആംനസ്റ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ആദ്യമായി അപേക്ഷിക്കുന്നവർക്കും ഇപ്പോൾ സൗകര്യം ലഭ്യമാണ്. ഓഫീസർ അപേക്ഷ അംഗീകരിച്ചു 30 ദിവസത്തിനുള്ളിൽ ഒറ്റത്തവണ /ആദ്യതവണ അടയ്ക്കേണ്ടത് ആണെന്നും അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 30 ആണെന്നും സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് ജില്ലാ ജോയിൻ കമ്മീഷണർ അറിയിച്ചു.
date
- Log in to post comments