Post Category
ഗാന്ധിജയന്തി: കത്തെഴുത്തു മത്സര വിജയികൾ
ആലപ്പുഴ : ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ 'കോവിഡിന്റെ പശ്ചാത്തലത്തില്‍,വീടുകളിലെ ശുചീകരണവും മുന്‍കരുതലും' എന്ന വിഷയത്തിൽ നടത്തിയ കത്തെഴുതു മത്സര വിജയികളെ പ്രഖ്യപിച്ചു. ഒന്നാം സമ്മാനം കാർത്തികപള്ളി ഹോളി ട്രിനിറ്റി വിദ്യാഭവൻ സ്കൂളിലെ നാദിയ എ നസീറും രണ്ടാം സമ്മാനം മണ്ണഞ്ചേരി ഗവ ഹൈസ്കൂളിലെ പവിത്ര എസ് നാഥും മൂന്നാം സ്ഥാനം മാവേലിക്കര ബി എച്ച് എച്ച് എസ് എസിലെ വി ധ്യാൻ സ്യമന്തും കരസ്ഥമാക്കി. 23. - ന് വൈകീട്ട് മൂന്നിന് കലക്ടറേറ്റിൽ സമ്മാനദാനം ജില്ലാ കലക്ടർ നിർവഹിക്കും.
കോവിഡ് മാനദണ്ഡം പാലിച്ച് ശുചീകരണത്തിൽ ഏര്‍പ്പെട്ടതിന്റെ ഫോട്ടോയെടുത്ത് അയച്ചവരിൽ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജില്ലാ കളക്ടറുടെ അനുമോദന പത്രം അയച്ചു കൊടുക്കും.
date
- Log in to post comments