Post Category
കരുതാം ആലപ്പുഴയെ-- പ്രതിരോധ ബോധവല്‍ക്കരണ സന്ദേശം നല്‍കും
ഇന്ന് ഒക്ടോബർ 19 അഞ്ചാലും കാവ് കടപ്പുറത്ത് ജില്ലാ കളക്ടർ മാസ്ക് വിതരണം ചെയ്യും
ആലപ്പുഴ: ജില്ല ഭരണകൂടം ആരംഭിച്ച കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടി ്കരുതാം ആലപ്പുഴയെ കരുതലോടെ തൊഴിലിടങ്ങള്‍് എന്നതിന്റെ ഭാഗമായി അഞ്ചാലുംകാവ് കടപ്പുറം, വലിയഴീക്കല്‍, ഹാര്‍ബര്‍, അന്ധകാരനഴി പൊഴി എന്നീ പ്രദേശങ്ങളില്‍ മത്സ്യ വിപണനം നടത്തുന്നതിനായി മത്സ്യം കരയ്ക്കുടപ്പിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും അതുമായി ബന്ധപ്പെട്ട് വരുന്ന വിപണന ശൃംഖലയിലെ ആളുകളുടെയും ഇടയില്‍ ബോധവല്‍ക്കരണ ശക്തിപ്പെടുത്തും.
ഒക്ടോബര്‍ 19ന് അഞ്ചാലുംകാവ് കടപ്പുറത്തും, 20ന് വലിയഴീക്കല്‍ ഹാര്‍ബറിലും 21ന് അന്ധകാരനഴി പൊഴിയിലും ജില്ല കളക്ടര്‍ മത്സ്യത്തൊഴിലാളികള്‍ക്കും വിപണനതൊഴിലാളികള്‍ക്കും മാസ്‌ക്കുകള്‍ വിതരണം ചെയ്തു കൊണ്ട് പ്രതിരോധ ബോധവല്‍ക്കരണ സന്ദേശം നല്‍കും. രാവിലെ 11നാണ് പരിപാടി.
date
- Log in to post comments