Skip to main content

മൂലൂര്‍ സ്മാരകം സൗന്ദര്യവത്കരണ പദ്ധതി  ഉദ്ഘാടനം 22ന് മുഖ്യമന്ത്രി നിര്‍വഹിക്കും

 

മൂലൂര്‍ സ്മാരകം സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 22ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. 49 ലക്ഷം രൂപയ്ക്കാണ് മൂലൂര്‍ സ്മാരകം സൗന്ദര്യവത്കരണം നടത്തുന്നത്. 

ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു വിശിഷ്ട സാന്നിധ്യമായും ആന്റോ ആന്റണി എം.പി മുഖ്യാതിഥിയുമായിരിക്കും. വീണാ ജോര്‍ജ് എം.എല്‍എ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, മൂലുര്‍ സ്മാരകം പ്രസിഡന്റ് കെ.സി. രാജഗോപാലന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണകുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം പിങ്കി ശ്രീധര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം എ.ആര്‍ ബാലന്‍, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്‍,ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പി.ബി. ഹര്‍ഷകുമാര്‍, ആര്‍.അജയകുമാര്‍, എന്‍. സലീം, മനോജ് ചരളേല്‍, അജി അലക്‌സ്, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി.പ്രസാദ്, ഡി.ടി.പി.സി സെക്രട്ടറി ആര്‍.ശ്രീരാജ് എന്നിവര്‍ പങ്കെടുക്കും. 

 

date