പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍ ശേഖരിക്കുന്നു
തിരുമുമ്പ് കാര്‍ഷിക സംസ്കൃതി പഠന കേന്ദ്രം പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍ ശേഖരിക്കുന്നു. പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങള്‍, ദൈനംദിനം ഉപകരണങ്ങള്‍ എന്നിവ കൈവശമുള്ളവര്‍ അവ സംഭാവന ചെയ്യുവാനോ വില്ക്കുവാനോ താത്പര്യമുണ്ടെങ്കില്‍ ബന്ധപ്പെടണം. ഫോണ്‍: 0467 2260632.
സ്പോട്ട് അഡ്മിഷന്
പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്വണ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് സയന്‍സ് എന്നീ ഗ്രൂപ്പുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, സി.ബി.സ്.ഇ, തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ടിസിയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി സ്കൂളില്‍ നേരിട്ടെത്തി പ്രവേശനം നേടണം. എസ്.സി/എസ്ടി/ഒഇസി വിഭാഗക്കാര്‍ക്ക് പഠനം സൗജന്യം. ഫോണ്‍: 04933 225086, 8547021210.
- Log in to post comments