Post Category
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് രണ്ടാം വര്‍ഷ (റെഗുലര്‍) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
മൂന്ന് നാല് സെമസ്റ്റര്‍ എസ്‌സിവിടി പരീക്ഷയില്‍ വിജയിച്ച ട്രെയിനികള്‍ക്കും എസ്‌സിവിടി പരീക്ഷ പൂര്‍ണ്ണമായും വിജയിച്ച ട്രെയിനികള്‍ക്കും പ്രൈവറ്റ് ട്രെയിനിയായി അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് രണ്ടാം വര്‍ഷ (റെഗുലര്‍) പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ 1105 രൂപ ട്രഷറിയില്‍ അടച്ച ചെലാനും അപേക്ഷയും അനുബന്ധ രേഖകളുമായി ഈ മാസം 28 ന് ഐ ടി ഐ യില്‍ സമര്‍പ്പിക്കണം. 550 രൂപ ഫൈനോടുകൂടി നവംബര്‍ രണ്ടുവരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് detkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഐ ടി ഐ യുമായി ബന്ധപ്പെടുകയോ ചെയ്യാം. ഫോണ്‍: 0468 2258710.
date
- Log in to post comments