Skip to main content
..

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക്  ത്രിദിന പരിശീലനം ആരംഭിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പൊതുഭരണത്തില്‍ ത്രിദിന പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ആരംഭിച്ചു. വൈസ് പ്രസിഡന്റ് രാജി പി.രാജപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് നന്ദകുമാര്‍, കില സെന്റര്‍ കോര്‍ഡിനേറ്റര്‍ ഷാന്‍ രമേശ് ഗോപന്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 30 വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. . 

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ചട്ടങ്ങള്‍, നിയമങ്ങള്‍, ചുമതലകള്‍, ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അറിവും കാര്യശേഷിയും വര്‍ധിപ്പിക്കുന്നതടോപ്പം പഞ്ചായത്ത്‌രാജ് സംവിധാനം, ഉദ്യോഗസ്ഥ ജനപ്രതിനിധി സംവിധാനം, യോഗ നടപടിക്രമങ്ങള്‍, മീറ്റിംഗ് മാനേജ്‌മെന്റ്, ധനമാനേജ്‌മെന്റ്, പുത്തന്‍ വികസന പ്രശ്‌നങ്ങള്‍ പരിഹാര സാധ്യതകള്‍, ജില്ലാ പദ്ധതി രൂപീകരണം, നൂതന പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത - സംസ്ഥാന പദ്ധതികള്‍, പ്രാദേശിക വികസനത്തില്‍ ജന്‍ഡര്‍ കാഴ്ചപ്പാട്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

date