Post Category
മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്യങ്കോട് പഞ്ചായത്തിൽ 14-ാം വാർഡ്, കള്ളിക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ മംഗാരമുട്ടം ഭാഗം, കിളിമാനൂർ പഞ്ചായത്ത് 10-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറക്കോണം ഭാഗം, 17-ാം വാർഡിൽ തൈവിള ഭാഗം, കുന്നത്തുകാൽ പഞ്ചായത്ത് 16ാം വാർഡ്, വെങ്ങാനൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ക്രാഫ്റ്റ് വില്ലേജ് ഭാഗം എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു.
ഈ പ്രദേശങ്ങളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മൈക്രാ കണ്ടെയ്ൻമെന്റ് സോണുകളിലേക്കും പുറത്തേക്കും ആരെയും കടത്തിവിടില്ല. കണ്ടെയ്ൻമെന്റ് സോണിനുള്ളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഈ പ്രദേശങ്ങളോടു ചേർന്നു കടക്കുന്ന മേഖലകളിലുള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കളക്ടർ പറഞ്ഞു.
date
- Log in to post comments