Post Category
നടത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം നവംബർ 4 ന്
നടത്തറയിൽ പുതുതായി നിർമിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം നവംബർ 4 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. 44 ലക്ഷം രൂപ ചെലവഴിച്ചാണ് റവന്യൂ വകുപ്പ് നടത്തറയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ആർ രജിത്ത് തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments