Post Category
കല്ലേറ്റുംകര സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നവംബർ 2ന്
കല്ലേറ്റുംകര സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നവംബർ 2 ന് ഉച്ച 12.30 ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പ്രൊഫ കെ യു അരുണൻ എം എൽ എ അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയാകും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻ കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം കാതറിൻ പോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ സന്ധ്യ നൈസൺ, സുപ്രിയ സുരേഷ്, പി ആർ പ്രസാദൻ, ഉചിത സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
Reply all
Forward
date
- Log in to post comments