Skip to main content

നെൽവയൽ ഉടമകൾക്ക്  റോയൽറ്റി വിതരണോദ്ഘാടനം നവംബർ 5 ന് 

നെൽവയൽ ഉടമകൾക്കുള്ള  റോയൽറ്റി വിതരണോദ്ഘാടനം നവംബർ 5 ന് രാവിലെ 10 മണിക്ക് ജില്ലാ പ്ലാനിംഗ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. നെൽ കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപ മാറ്റം വരുത്താതെ  നിലനിർത്തി സംരക്ഷിക്കുകയും  കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നെൽവയലുകളുടെ ഉടമകൾക്കാണ് ഹെക്ടറിന് ഓരോ സാമ്പത്തിക വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി അനുവദിക്കുന്നത്. കൃഷി വകുപ്പ് സെക്രട്ടറി ഡോ രത്തൻ ഖേൽക്കർ പദ്ധതി വിശദീകരിക്കും. എ ഐ എം എസ് പോർട്ടൽ റിപ്പോർട്ട്‌ എൻ ഐ സി ഡി ഡി ജി, എസ് ഐ ഒ മോഹൻദാസ് അവതരിപ്പിക്കും.

ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി ഇ  ചന്ദ്രശേഖരൻ,  ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്,  ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ വകുപ്പ്  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ,  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഗവ ചീഫ് വിപ്പ് കെ രാജൻ,  കോർപ്പറേഷൻ മേയർ അജിത  ജയരാജൻ, എംപിമാരായ ടി എൻ പ്രതാപൻ, ബെന്നി ബെഹന്നാൻ,  രമ്യ ഹരിദാസ്, കെ കെ രാഗേഷ് ജില്ലയിലെ എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. കാർഷികോല്പാദന കമ്മീഷണറും  പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഇഷിതാ റോയ് സ്വാഗതവും കൃഷി  വകുപ്പ് ഡയറക്ടർ ഡോ കെ വാസുകി നന്ദിയും രേഖപ്പെടുത്തും.

date