Skip to main content

പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു

മാറാക്കര പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ പ്രത്യേക വികസന പദ്ധതി, ആസ്തിവികസന പദ്ധതി, ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി എന്നിവയില്‍ നിന്നും ഫണ്ടനുവദിച്ച  എ.സി. നിരപ്പ് പള്ളിയാല്‍ ബൈപാസ് റോഡ്, തടത്തില്‍പ്പടി പുല്ലാട്ടില്‍ പടി റോഡ്, താണിക്കുഴി മരുതിന്‍ചിറ റോഡ്, പറപ്പൂര്‍ കാട്ടില്‍പ്പെരുവഴി ചിറക്കല്‍ കുഴി റോഡ്, പുത്തിരിക്കണ്ടം പള്ളിപ്പടി പാറക്കുളം റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനമാണ് എം.എല്‍.എ നിര്‍വഹിച്ചത്. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനന്‍ അധ്യക്ഷനായി.

എ.സി. നിരപ്പ് പള്ളിയാല്‍ ബൈപാസ് റോഡ് (15 ലക്ഷം), തടത്തില്‍പ്പടി പുല്ലാട്ടില്‍ പടി റോഡ് (10 ലക്ഷം), താണിക്കുഴി മരുതിന്‍ചിറ റോഡ് (15 ലക്ഷം), പറപ്പൂര്‍ കാട്ടില്‍പ്പെരുവഴി ചിറക്കല്‍ കുഴി റോഡ് ടാറിങ് (15 ലക്ഷം), പുത്തിരിക്കണ്ടം പള്ളിപ്പടി പാറക്കുളം റോഡ് (10 ലക്ഷം) എന്നിങ്ങനെയാണ് പ്രവൃത്തികള്‍ക്കായി തുക അനുവദിച്ചിട്ടുള്ളത്.

ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഖദീജ പാറോളി, പഞ്ചായത്ത് അംഗങ്ങളായ എ. പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ.പി. നാരായണന്‍, ടി.പി. തിത്തുമ്മു സുഹ്റ, ചാത്തന്‍ മേലേപ്പാട്ട്, ഒ.കെ. സുബൈര്‍, മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, വി.കെ. ഷഫീഖ് മാസ്റ്റര്‍, കെ.പി.രമേശ്, ടി.പി കുഞ്ഞുട്ടി ഹാജി, പൂക്കയില്‍ മാനു, പാമ്പലത്ത് കോമു, മാട്ടില്‍ കുഞ്ഞാപ്പ ഹാജി, ചന്ദ്രന്‍നായര്‍, എ.പി. ജാഫറലി, ടി.വി. റാബിയ, സുന്ദരന്‍ മലയത്ത്, മുസ്തഫ തടത്തില്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലായി ചടങ്ങില്‍ പങ്കെടുത്തു.

date