Skip to main content

പോളിടെക്നിക്ക് ഡിപ്ലോമ പ്രവേശനം

പെരിന്തല്‍മണ്ണ ഗവ:പോളിടെക്നിക്കില്‍ പ്രവേശനം നേടുന്നതിന്  www.polyadmission.orgല്‍ പ്രസിദ്ധീകരീച്ച രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരം വെബസൈറ്റില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് സ്ലിപ്പിനു പുറമെ ടി.സി, സി.സി. മറ്റു അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത ഫീസായ 5700 രൂപയും സഹിതം കോളജില്‍ നവംബര്‍ ആറ്, ഒന്‍പത് തീയതികളില്‍ ഹാജരാവണം. നവംബര്‍ ആറിന് സിവില്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലുള്ളവരും നവംബര്‍ ഒന്‍പതിന് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ബ്രാഞ്ചുകളില്‍ പ്രവേശനം ലഭിച്ചവരും രാവിലെ ഒന്‍പതിനും  വൈകീട്ട് നാലിനുമിടയിലെത്തണം. കിട്ടിയ ഓപ്ഷന്‍ നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷന് ശ്രമിക്കണമെങ്കില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആറ്, ഏഴ്, ഒന്‍പത് തീയതികളില്‍ കോളജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date