Skip to main content

'നാട്യങ്ങളില്ലാതെ നേട്ടങ്ങളുടെ അഞ്ച് വര്‍ഷങ്ങള്‍' നീലേശ്വരം നഗരസഭയുടെ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു

നീലേശ്വരം നഗരസഭാ കൗണ്‍സിലിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ചുകൊണ്ടുള്ള 'നാട്യങ്ങളില്ലാതെ നേട്ടങ്ങളുടെ അഞ്ച് വര്‍ഷങ്ങള്‍' എന്ന ഹ്രസ്വചിത്രം പ്രകാശനം മുന്‍ എം പി പി കരുണാകരന്‍ പ്രകാശനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു.  വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.പി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍ എറുവാട്ട് മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി സ്വാഗതവും നഗരസഭാ സെക്രട്ടറി സി.കെ. ശിവജി നന്ദിയും പറഞ്ഞു.

date