Skip to main content

ഇടുക്കി മണ്ഡലത്തില്‍  8 റോഡുകളുടെ ഉദ്ഘാടനവും 3 റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും നവംബര്‍ 7 ന്

 ഇടുക്കി നിയോജക മണ്ഡലത്തില്‍  പണിപൂര്‍ത്തിയാക്കിയ  8 റോഡുകളുടെ ഉദ്ഘാടനവും  3 റോഡുകളുടെ നിര്‍മ്മാണ  ഉദ്ഘാടനവും നവംബര്‍ 7 ന് നാലു മണിക്ക് മുരിക്കാശ്ശേരിയില്‍ ചേരുന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി. ജി. സുധാകരന്‍ നിര്‍വഹിക്കും.  വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ സ്വാഗതം പറയും.  

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡുകള്‍:  
തടിയമ്പാട് വിമലഗിരി ശാന്തിഗ്രാം റോഡ്, മുരിക്കാശ്ശേരി പടമുഖം തോപ്രാംകുടി റോഡ്., കല്ലാര്‍കൂട്ടി കമ്പിളികണ്ടം റോഡ്, തൊടുപുഴ  പുളിയന്‍മല റോഡ്, കട്ടപ്പന ഇരട്ടയാര്‍ റോഡ്, കട്ടപ്പന പാറക്കടവ്  ജ്യോതിസ് ബൈപാസ് , ചാലി സിറ്റി പ്രകാശ് റോഡ്, ചേലചുവട് പെരിയാര്‍ മുരിക്കാശ്ശേരി റോഡ്

നിര്‍മ്മാണം ഉദ്ഘാടനം നടത്തുന്ന റോഡുകള്‍

മുരിക്കാശ്ശേരി കമ്പിളികണ്ടം റോഡ് , തോപ്രാംകുടി പ്രകാശ് വെട്ടിക്കാമറ്റം റോഡ്,  മൂലമറ്റം പതിപ്പള്ളി ഉളുപ്പൂണി റോഡ്
 

date