Skip to main content

യന്ത്രവത്കൃത ബോട്ടുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ അപേക്ഷിക്കാം

 

 

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജനയില്‍ ഉള്‍പ്പെടുത്തി യന്ത്രവത്കൃത ബോട്ടുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.  ബേപ്പൂര്‍ മത്സ്യബന്ധന ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്.  ഒരു യൂണിറ്റിന് 15 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയ്ക്ക് 40 ശതമാനം സബ്സിഡി ലഭിക്കും. യാനത്തില്‍ സ്ലറി ഐസ്യൂണിറ്റ്, ബയോടോയ്ലറ്റ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി.  അപേക്ഷഫോം ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട് - 05 എന്ന വിലാസത്തില്‍ ലഭിക്കണം.   ഫോണ്‍  0495 2383780
 

date