Post Category
ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമിക്ക് അപേക്ഷിക്കാം
(അട്ടപ്പാടി ബ്ലോക്ക് ഒഴികെ) വിവിധ പട്ടികവര്‍ഗ്ഗ കോളനികളിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് നെല്ലിയാമ്പതി പഞ്ചായത്തിലെ പുല്ലുകാട് കോളനിയില്‍ സര്‍ക്കാര്‍ ഭൂമി ലഭ്യമായിട്ടുണ്ട്. ഭൂമി ഒരേക്കര്‍ വീതം പതിച്ചു ലഭിക്കുന്നതിന് നെല്ലിയാമ്പതിക്ക് പുറത്ത് താമസിക്കുന്ന സമീപ പഞ്ചായത്തുകളിലെ ഭൂരഹിത പട്ടികവര്‍ഗ്ഗക്കാരില്‍ സമ്മതമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫീസുകളില്‍ നിന്നും ലഭിക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ പത്ത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് - 9496070366, ചിറ്റൂര്‍ - 9496070367, കൊല്ലങ്കോട് - 9496070390 എന്നീ ട്രൈബല്‍ എക്സ്റ്റെന്ഷന് സെന്ററുകളുമായി ബന്ധപ്പെടണം.
date
- Log in to post comments