Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു    271 പേർക്ക് രോഗമുക്തി 

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 8) 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 183 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 111 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേർ,  3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 271 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

ഒറ്റപ്പാലം സ്വദേശികൾ- 44 പേർ

പാലക്കാട് സ്വദേശികൾ - 26 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-18 പേർ

കൊടുമ്പ് സ്വദേശികൾ- 15 പേർ 

പറളി സ്വദേശികൾ- 12 പേർ  

പട്ടാമ്പി സ്വദേശികൾ-11 പേർ

കുഴൽമന്ദം സ്വദേശികൾ- 10 പേർ 

ഷൊർണൂർ, ഓങ്ങല്ലൂർ സ്വദേശികൾ - 9 പേർ വീതം

പുതുപ്പരിയാരം സ്വദേശികൾ-7 പേർ

തെങ്കര, വടക്കഞ്ചേരി, അമ്പലപ്പാറ, പിരായിരി, നാഗലശ്ശേരി,മലമ്പുഴ സ്വദേശികൾ - 6 പേർ വീതം

അകത്തേത്തറ, കപ്പൂർ സ്വദേശികൾ - 5 പേർ വീതം

കടമ്പഴിപ്പുറം, വണ്ടാഴി, കാവശ്ശേരി, കൊല്ലങ്കോട്, മണ്ണാർക്കാട് സ്വദേശികൾ- 4 പേർ വീതം

തൃത്താല, ശ്രീകൃഷ്ണപുരം, കൊഴിഞ്ഞാമ്പാറ, ചാലിശ്ശേരി, തിരുവേഗപ്പുറ, എലപ്പുള്ളി, കൊപ്പം, കുത്തന്നൂർ, പുതുശ്ശേരി, കാരാക്കുറുശ്ശി സ്വദേശികൾ - 3 പേർ വീതം

 വടവന്നൂർ, ആലത്തൂർ, തച്ചനാട്ടുകര, മേലാർകോട്, ലക്കിടി-പേരൂർ, മുതുതല, കരിമ്പ, കിഴക്കഞ്ചേരി, തിരുമിറ്റക്കോട്,കോട്ടോപ്പാടം, തൃക്കടീരി, ചിറ്റൂർ തത്തമംഗലം നഗരസഭ, വിളയൂർ, അലനല്ലൂർ, അഗളി, കണ്ണാടി, പുതൂർ സ്വദേശികൾ - 2 പേർ വീതം

 എലവഞ്ചേരി, കുമരംപുത്തൂർ, കുലുക്കല്ലൂർ, നെല്ലായ, ഷോളയൂർ, കോങ്ങാട്, എരുത്തേമ്പതി,പരുതൂർ, മാത്തൂർ, കണ്ണമ്പ്ര, പുതുക്കോട്, തേങ്കുറിശ്ശി, വാണിയംകുളം, ചളവറ,മങ്കര സ്വദേശികൾ - ഒരാൾ വീതം 
 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6496 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും  അഞ്ച് പേർ കണ്ണൂർ, 39 പേർ തൃശ്ശൂർ, 22 പേർ കോഴിക്കോട്, 24 പേർ  എറണാകുളം, 104 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date