Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു    327 പേർക്ക് രോഗമുക്തി 

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 6) 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 315 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 141 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന ഏഴ് പേർ,  ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 327 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ - 43 പേർ

പുതുപ്പരിയാരം സ്വദേശികൾ - 28 പേർ

ഒറ്റപ്പാലം സ്വദേശികൾ- 21 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ- 20 പേർ 

ഷൊർണ്ണൂർ സ്വദേശികൾ - 17 പേർ

പുതുക്കോട് സ്വദേശികൾ- 15 പേർ 

കണ്ണമ്പ്ര സ്വദേശികൾ- 13 പേർ 

അകത്തേത്തറ, അനങ്ങനടി സ്വദേശികൾ- 12 പേർ വീതം 

അലനല്ലൂർ, കോങ്ങാട്, നെന്മാറ സ്വദേശികൾ - 11 പേർ വീതം

മാത്തൂർ, ആലത്തൂർ സ്വദേശികൾ- 10 പേർ വീതം 

കേരളശ്ശേരി, കൊപ്പം സ്വദേശികൾ - 9 പേർ വീതം

വാണിയംകുളം, പൊൽപ്പുള്ളി സ്വദേശികൾ - 8 പേർ വീതം

പെരിങ്ങോട്ടുകുറുശ്ശി, പട്ടഞ്ചേരി, കൊടുമ്പ്, അയിലൂർ സ്വദേശികൾ- 7 പേർ വീതം

പറളി, മണ്ണാർക്കാട് സ്വദേശികൾ - 6 പേർ വീതം

കാരാകുറുശ്ശി, പിരായിരി, അമ്പലപ്പാറ, മരുത റോഡ്, അഗളി, പട്ടാമ്പി, കൊടുവായൂർ, എലപ്പുള്ളി, വണ്ടാഴി, മുണ്ടൂർ, കുഴൽമന്ദം, മലമ്പുഴ സ്വദേശികൾ - 5 പേർ വീതം

പല്ലശ്ശന, കടമ്പഴിപ്പുറം, വിളയൂർ, കപ്പൂർ, മുതുതല, ഓങ്ങല്ലൂർ സ്വദേശികൾ- 4 പേർ വീതം

തേങ്കുറുശ്ശി, കൊല്ലങ്കോട്, ചിറ്റൂർ - തത്തമംഗലം, മുതലമട, നാഗലശ്ശേരി, കിഴക്കഞ്ചേരി, വല്ലപ്പുഴ, കുമരംപുത്തൂർ, പരുതൂർ സ്വദേശികൾ - 3 പേർ വീതം

കുലുക്കല്ലൂർ, തിരുവേഗപ്പുറ, കോട്ടോപ്പാടം, എലവഞ്ചേരി, വടക്കഞ്ചേരി, കണ്ണാടി, പുതുശ്ശേരി, കുത്തന്നൂർ, ആനക്കര, കാവശ്ശേരി, തൃത്താല, ചാലിശ്ശേരി, മേലാർകോട്, കാഞ്ഞിരപ്പുഴ, കരിമ്പുഴ, കോട്ടായി, എരിമയൂർ സ്വദേശികൾ - 2 പേർ വീതം

ശ്രീകൃഷ്ണപുരം, കരിമ്പ, വെള്ളിനേഴി, തിരുമിറ്റക്കോട്, കൊഴിഞ്ഞാമ്പാറ, ലക്കിടി - പേരൂർ, തച്ചമ്പാറ, നെല്ലിയാമ്പതി, പുതുനഗരം, വടകരപ്പതി, പട്ടിത്തറ സ്വദേശികൾ - ഒരാൾ വീതം 
 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6303 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും  അഞ്ച് പേർ കണ്ണൂർ, 32 പേർ തൃശ്ശൂർ, 20 പേർ കോഴിക്കോട്, 38 പേർ  എറണാകുളം, 94 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date