Post Category
നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക്: രണ്ടാം ഘട്ട പ്രവേശനം ഇന്ന് (നവംബർ 10 ) കൂടി
രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക്കിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഇന്ന് (നവംബർ 10) വൈകിട്ട് നാല് വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് സ്ലിപ്പിനു പുറമെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, ടി.സി, കോണ്ടക്ട്, ജാതി, വരുമാനം, പ്രത്യേക സംവരണം ഉള്ളവർ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിരിക്കുന്ന അസ്സൽ രേഖകൾ) നിർദ്ദേശിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം. പ്രവേശന സമയത്ത് 2500 രൂപ ക്യാഷ് ആയും 3190 രൂപ എ.ടി.എം കാർഡ്/ ഡെബിറ്റ് കാർഡ് മുഖേനയുമാണ് സ്വീകരിക്കുക. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ: www.gptcnta.ac.in ലഭ്യമാണ്.
പി.എൻ.എക്‌സ്. 3952/2020
date
- Log in to post comments