Post Category
994 പേര് കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 994 പേര് ഉള്‍പ്പെടെ ജില്ലയില്‍ 27349 പേര് നിരീക്ഷണത്തില്‍. ഇതുവരെ 1,45,024 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 186 പേര് ഉള്‍പ്പെടെ 2431 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 4993 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു.ആകെ 6,57,300 സ്രവസാംപിളുകള്‍ അയച്ചതില്‍ 6,54,202 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,00,034 എണ്ണം നെഗറ്റീവാണ്.പുതുതായി വന്ന 102 പേര് ഉള്‍പ്പെടെ ആകെ 5774 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 388 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 5386 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 4 പേര് ഗര്‍ഭിണികളാണ്.ഇതുവരെ 51241 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
date
- Log in to post comments