വ്യവസായ ഭദ്രത പദ്ധതി- സംരംഭകര്‍ക്ക് വായ്പാ ഇളവ്
കോവിഡ് പശ്ചാത്തലത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസകരമായ പദ്ധതികളുടെയും സാമ്പത്തിക സഹായങ്ങളുടെയും പ്രത്യേക പാക്കേജിന് വ്യവസായവകുപ്പ് രൂപം നല്‍കിയതായി അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ അറിയിച്ചു.
2020 മാര്‍ച്ച് 15 ന് സംസ്ഥാനത്ത് ഉല്‍പ്പാദന /സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്്എംഇ യൂണിറ്റുകള്‍ക്ക് അര്‍ഹതയനുസരിച്ച് പരമാവധി 60,000 രൂപ നിരക്കില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2020 ഡിസംബര്‍ 31 വരെ പുതിയതോ അധികമായി എടുക്കുന്നതോ ആയ പ്രവര്‍ത്തന മൂലധനവായ്പയില്‍ /ടേം ലോണില്‍ പലിശയിളവിന് അര്‍ഹതയുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുമായോ ബ്ലോക്ക് തല വ്യവസായ ഓഫീസര്‍മാരുമായോ ബന്ധപ്പെടുക. ഫോണ്‍ - കോഴിക്കോട് കോര്‍പ്പറേഷന്‍- 9188127175, കോഴിക്കോട് ബ്ലോക്ക് - 9188127176, കൊടുവളളി ബ്ലോക്ക് - 9188127177, കുന്ദമംഗലം ബ്ലോക്ക് - 9188127178, ചേളന്നൂര്‍ ബ്ലോക്ക് - 9188127179
- Log in to post comments