'ഡിജിഫിറ്റ് ' അധ്യാപക പരിശീലനത്തിന് തുടക്കമായി
സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ അധ്യാപക പരിശീലനമായ ഡിജിഫിറ്റിന്റെ ഹൈസ്കൂള്‍തല പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. കോവിഡിനെ തുടര്‍ന്ന് സ്കൂളുകള്‍ തുറക്കാതിരിക്കുകയും ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി ആവുകയും ചെയ്ത സാഹചര്യത്തിലാണ് ഡയറ്റിന്റെയും കൈറ്റിന്റേയും സഹായത്തോടെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലുള്ള അധ്യാപക പരിശീലനം ജില്ലാ എസ്.എസ്.കെ ആരംഭിച്ചത്.
പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ പരിശീലനമാണ് നല്‍കുന്നത്. പ്രസന്റേഷന് സോഫ്റ്റ് വെയറുകള്‍, വീഡിയോ റെക്കോര്‍ഡിങ്, എഡിറ്റിങ്ങ്, സൗണ്ട് മിക്സിങ്, സൈബര്‍ ലോ എന്നീ മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് അധ്യാപക പരിശീലനം നടത്തുന്നത്. ഹൈസ്കൂള്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ മുഴുവന്‍ അധ്യാപകരും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിജിറ്റല്‍ ഫിറ്റ്നസ് നേടി കഴിയുമെന്ന് എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കിം അറിയിച്ചു.
ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ബി.ആര്.സി യിലെ ഹൈസ്കൂള്‍ അധ്യാപകരുടെ ഒന്നാമത്തെ ബാച്ചിന് നല്കി കൊണ്ട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ വി പി മിനി നിര്‍വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ.എ.കെ അബ്ദുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു.ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ ബി.മധു, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ സജീഷ് നാരായണ്‍,ഡയറ്റ് ഫാക്കല്‍റ്റി പുഷ്പ, പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ വി.പി നിത പങ്കെടുത്തു.
- Log in to post comments