Skip to main content

ബാലുശ്ശേരിയിൽ പീഡനത്തിനിരയായ ആറു വയസ്സുകാരിയെ ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു

 

 

ബാലുശ്ശേരിയിൽ പീഡനത്തിനിരയായ ആറു വയസ്സുകാരിയെ സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗങ്ങളായ കെ.നസീർ ചാലിയം, ബി. ബബിത എന്നിവർ സന്ദർശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന കുട്ടിയെ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സംഘം സന്ദർശിച്ചത്. 
പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കമ്മിഷൻ വ്യക്തമാക്കി. കുട്ടിയുടെ അമ്മയുമായി കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു.
സംഭവസ്ഥലം മറ്റ് സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തിക്കൊണ്ട് തിങ്കളാഴ്ച 11 മണിക്ക് സന്ദർശിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ഉത്തരവാദപ്പെട്ടവർക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.

date