Post Category
ആക്ഷേപമുള്ളവര്‍ 30 നകം അറിയിക്കണം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2021-2023 വര്‍ഷങ്ങളില്‍ അറിയിക്കുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് യോഗ്യരായവരെ ഉള്‍പ്പെടുത്തിയ താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് www.eemployment.kerala.gov.in ല്‍ ഇവ പരിശോധിച്ച് ആക്ഷേപമുള്ളവര്‍ നവംബര്‍ 30 നകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാം. പരിശോധനയ്ക്കായി എത്തുന്നവര്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് ഹാജരാക്കണം. കോവിഡ് - 19 രോഗ വ്യാപന നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ഓണ്‍ലൈനായി ലിസ്റ്റ് പരിശോധന നടത്തി സഹകരിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0491 2505204.
date
- Log in to post comments