Post Category
1074 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1074 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26352 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,54,876 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 149 പേര്‍ ഉള്‍പ്പെടെ 1888 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 2827 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 7,01,339 സ്രവസാംപിളുകള്‍ അയച്ചതില്‍ 6,98,241 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,39,208 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 356 പേര്‍ ഉള്‍പ്പെടെ ആകെ 6705 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 362 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 6343 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 3 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 53447 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
date
- Log in to post comments