സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ അനുവദിക്കുന്നതിന് നിയന്ത്രണം
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സർക്കാർ അതിഥി മന്ദിരങ്ങളിലെയും സമാനമായ മറ്റു സർക്കാർ സ്ഥാപനങ്ങളിലെയും താമസസൗകര്യം ഭരണത്തിലിരിക്കുന്ന കക്ഷിക്ക് മാത്രമായി അനുവദിക്കാന്‍ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ മാതൃകാ പെരുമാറ്റച്ചട്ട സംഹിതയില്‍ പറയുന്നു. മറ്റു കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും അവർ ആവശ്യപ്പെടുകയാണെങ്കിൽ താമസ സൗകര്യം അനുവദിക്കേണ്ടതാണ്. എന്നാൽ തിരഞ്ഞെടുപ്പ് ഓഫീസിനായി ഇവ ഉപയോഗിക്കുന്നതിന് ഒരു കക്ഷിയേയും അനുവദിക്കാൻ പാടില്ല. രാഷ്ട്രീയ കക്ഷിയുടെ അനൗദ്യോഗിക യോഗങ്ങൾ പോലും ഇത്തരം സ്ഥാപനങ്ങളിൽ വച്ച് ചേരുവാൻ അനുവദിക്കില്ല. ഇതിന്റെ ലംഘനം മാതൃകാ പെരുമാറ്റ സംഹിതയുടെ ലംഘനമായി കണക്കാക്കും.
ആർക്കും തന്നെ 48 മണിക്കൂറിൽ കൂടുതൽ സമയത്തേക്ക് മുറി അനുവദിക്കുവാൻ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്തേക്ക് മുകളിൽ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് മുറി അനുവദിക്കുന്നത് നിർത്തി
വയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
- Log in to post comments