Skip to main content

മലപ്പുറം ജില്ലയില്‍ 776 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സയ്ക്ക് ശേഷം 497 പേര്‍ രോഗമുക്തരായി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 734 പേര്‍ക്ക് വൈറസ്ബാധ
29 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 6,705 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 76,891 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 17) 776 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 734 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 29 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് എത്തിയതാണ്.

497 പേര്‍ ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. ഇവരുള്‍പ്പെടെ 55,251 പേര്‍ കോവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 76,891 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,705 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 492 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 291 പേരും 267 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 305 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ രോഗവ്യാപന സാധ്യത തിരിച്ചറിഞ്ഞ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (നവംബര്‍ 14) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

ആലങ്കോട് - 05
ആലിപ്പറമ്പ് - 03
അമരമ്പലം - 05
ആനക്കയം - 08
അങ്ങാടിപ്പുറം - 10
അരീക്കോട് - 16
ആതവനാട് - 01
ചാലിയാര്‍ - 10
ചീക്കോട് - 15
ചേലേമ്പ്ര - 09
ചെറിയമുണ്ടം - 03
ചെറുകാവ് - 03
ചുങ്കത്തറ - 11
എടക്കര - 08
എടപ്പറ്റ - 04
എടപ്പാള്‍ - 28
എടരിക്കോട് - 01
എടവണ്ണ - 13
എടയൂര്‍ - 16
ഏലംകുളം - 09
ഇരിമ്പിളിയം - 02
കാലടി - 09
കാളികാവ് - 09
കണ്ണമംഗലം - 01
കരുളായി - 07
കരുവാരക്കുണ്ട് - 04
കാവനൂര്‍ - 10
കീഴാറ്റൂര്‍ - 09
കീഴുപറമ്പ് - 04
കോഡൂര്‍ - 05
കൊണ്ടോട്ടി - 33
കൂട്ടിലങ്ങാടി - 04
കോട്ടക്കല്‍ - 12
കുറുവ - 03
കുറ്റിപ്പുറം - 13
കുഴിമണ്ണ - 04
മക്കരപ്പറമ്പ് - 03
മലപ്പുറം - 22
മമ്പാട് - 05
മംഗലം - 03
മഞ്ചേരി - 19
മങ്കട - 12
മാറാക്കര - 05
മാറഞ്ചേരി - 01
മേലാറ്റൂര്‍ - 05
മൂന്നിയൂര്‍ - 02
മൂര്‍ക്കനാട് - 19
മൂത്തേടം - 04
മൊറയൂര്‍ - 05
മുതുവല്ലൂര്‍ - 07
നന്നമ്പ്ര - 02
നന്നംമുക്ക് - 10
നിലമ്പൂര്‍ - 24
നിറമരുതൂര്‍ - 01
ഊരകം - 10
ഒതുക്കുങ്ങല്‍ - 02
ഒഴൂര്‍ - 03
പള്ളിക്കല്‍ - 18
പാണ്ടിക്കാട് - 01
പരപ്പനങ്ങാടി - 03
പറപ്പൂര്‍ - 06
പെരിന്തല്‍മണ്ണ - 29
പെരുമ്പടപ്പ് - 04
പെരുവള്ളൂര്‍ - 08
പൊന്മള - 03
പൊന്മുണ്ടം - 03
പൊന്നാനി - 06
പൂക്കോട്ടൂര്‍ - 02
പോരൂര്‍ - 02
പോത്തുകല്ല് - 03
പുലാമന്തോള്‍ - 06
പുളിക്കല്‍ - 14
പുല്‍പ്പറ്റ - 09
പുഴക്കാട്ടിരി - 02
താനാളൂര്‍ - 01
താനൂര്‍ - 01
തലക്കാട് - 02
തവനൂര്‍ - 09
താഴെക്കോട് - 11
തേഞ്ഞിപ്പലം - 07
തെന്നല - 10
തിരുനാവായ - 03
തിരുവാലി - 01
തൃക്കലങ്ങോട് - 11
തൃപ്രങ്ങോട് - 02
തിരൂര്‍ - 15
തിരൂരങ്ങാടി - 11
ഊര്‍ങ്ങാട്ടിരി - 05
വളാഞ്ചേരി - 05
വളവന്നൂര്‍ - 01
വള്ളിക്കുന്ന് - 04
വട്ടംകുളം - 16
വാഴക്കാട് - 11
വാഴയൂര്‍ - 12
വഴിക്കടവ് - 07
വെളിയങ്കോട് - 17
വേങ്ങര - 12
വെട്ടത്തൂര്‍ - 01
വെട്ടം - 07
വണ്ടൂര്‍ - 04

date