Skip to main content

പി.എസ്.സി കോച്ചിംഗ് ക്ലാസ് 

 

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസം നീണ്ടു നില്‍ക്കുന്ന പി.എസ്.സി കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു. വിദഗ്ധരായ അദ്ധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 30  വൈകീട്ട് 5ന് മുന്‍പായി പേരും മേല്‍വിലാസവും 8304057735 എന്ന നമ്പരിലേയ്ക്ക് വാട്‌സ് ആപ്പ് ചെയ്യണമെന്ന് ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0477-2230622 .  ഓണ്‍ലൈനായി ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനാല്‍ ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പരിധിയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

date