Skip to main content

മൽസ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

 

    • കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

ആലപ്പുഴ: നവംബര്‍ 17 മുതൽ 19 വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  മൽസ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിനു പോകരുത്.

2020 നവംബർ 19 നോട് കൂടി തെക്ക് കിഴക്കൻ അറബിക്കടലിൽ  ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശേഷമുള്ള 48 മണിക്കൂറിൽ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 
 

date