Post Category
ശബരിമല സേഫ് സോണ്‍: ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കും
മോട്ടോര്‍ വാഹന വകുപ്പിന്റെ ഇടുക്കി ജില്ലയിലെ കുട്ടിക്കാനം കേന്ദ്രമായി 2021 ജനുവരി 20 വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല സേഫ് സോണ്‍ പദ്ധതിയുടെ നടത്തിപ്പിലേക്കായി താല്‍ക്കാലിക ഡ്രൈവര്‍ കം സഹായിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ നവംബര്‍ 21 രാവിലെ 8.30 ന് കുട്ടിക്കാനം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തും താല്പര്യമുഉള്ളവര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, 5 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ് സഹിതം ഫോട്ടോ പതിച്ചു വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 20 വൈകിട്ട് 3നകം കുട്ടിക്കാനത്തുള്ള സേഫ് സോണ്‍ കണ്‍ട്രോള്‍ ഓഫീസില്‍ സമര്‍പ്പിക്കണം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ 48 മണിക്കൂറിനുള്ളിലുള്ളത് ഹാജരാക്കേണ്ടതാണ്.
date
- Log in to post comments