തിരഞ്ഞെടുപ്പ് പ്രചാരണം: കോവിഡ് നെഗറ്റീവെന്ന് ഉറപ്പാക്കുന്നത് അഭികാമ്യം-ഡി.എം.ഒ
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ മൂന്നാം ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി കൊച്ചി സെന്ററിലെ ജോമോന് ജോസഫ് ഒന്നാം റാങ്കിനും തിരുവനന്തപുരം സബ്സെന്ററിലെ അഭിലാഷ് എ രണ്ടാം റാങ്കിനും. കൊച്ചി സെന്ററിലെ അമല്‍ സോമന്, ബേസില്‍ ശ്യാം എന്നിവര്‍ മൂന്നാം റാങ്കിനും അര്‍ഹരായി. കൊച്ചി സെന്ററിലും സബ്സെന്ററിലുമായി 44 പേര് പരീക്ഷ എഴുതി. ഇവരില്‍ 28 പേര് ഫസ്റ്റ്ക്ളാസ്സിനും 10 പേര് സെക്കന്റ് ക്ലാസ്സിനും അര്‍ഹരായി. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും
കൊച്ചി മുഖ്യ കേന്ദ്രത്തിലും തിരുവനന്തപുരത്തെ സബ്സെന്ററിലും ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ നാലാമത് ബാച്ച് ക്ലാസ്സുകള്‍ 2020 നവംബര്‍ 19 വ്യാഴാഴ്ച മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു, സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, ഡയറക്ടര്‍ ഡോ.എം.ശങ്കര്‍, ഫോട്ടോ ജേര്‍ണലിസം കോഴ്സ് കോ ഓര്‍ഡിനേറ്റര്‍മാരായ ലീന്‍ തോബിയാസ്, ബി ചന്ദ്രകുമാര്‍ എന്നിവരും പങ്കെടുക്കും.
- Log in to post comments