Skip to main content

തിരുവനന്തപുരത്ത് 1123 പേർ കൂടി പത്രിക നൽകി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ ഇന്നലെ (17 നവംബർ) 1123 പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 803 പേർ പത്രിക നൽകി. ബ്ലോക്ക് പഞ്ചായത്തിലേക്ക് 127 ഉം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 15ഉം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.

73 പേരാണ് തിരുവനന്തപുരം കോർപ്പറേഷൻ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പിനു പത്രിക നൽകിയത്. മുനിസിപ്പാലിറ്റികളിൽ 105 പേർ പത്രിക സമർപ്പിച്ചു.

നാളെയാണ്(19 നവംബർ) നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി.

date