Post Category
സ്പോട്ട് അഡ്മിഷന്
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മരിയാപുരം ഗവ.ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള കാര്‍പ്പന്റെര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം സൗജന്യമാണ്. പരിശീലന കാലയളവില്‍ പഠനയാത്ര, സ്റ്റൈപന്റെ്, ലംപ്സം ഗ്രാന്‍ഡ്,ഉച്ചഭക്ഷണം, പോഷകാഹാര പദ്ധതി, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712234230,9605235311.
date
- Log in to post comments