Skip to main content

തിരുവനന്തപുരത്ത് 468 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 579 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (18 നവംബര്‍ 2020) 468 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 579 പേര്‍ രോഗമുക്തരായി. നിലവില്‍ 5,947 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പത്താംകല്ല് സ്വദേശി നാദിര്‍ഷ (44), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. 

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 346 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,609 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,338 പേര്‍ വീടുകളിലും 150 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,421 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

 

date