Skip to main content

ജില്ലയിലെ പോലീസുകാര്‍ക്കായി പരാതി പരിഹാര അദാലത്ത് 23ന്

പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും അല്ലാത്തതുമായ പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്തായ SPC TALK WITH COPS  എന്ന പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ അദാലത്ത് നവംബര്‍ 23 രാവിലെ 11ന് നടത്തും. അദാലത്തില്‍ പരിഗണിക്കേണ്ട അപേക്ഷകള്‍ നവംബര്‍ 20 രാത്രി 10വരെ സ്വീകരിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്കും  പരാതികള്‍ സമര്‍പ്പിക്കാം. പരാതികളില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്. പരാതികള്‍ സമര്‍പ്പിക്കേണ്ട വിലാസം- ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, ഇടുക്കി, പരാതികള്‍ സമര്‍പ്പിക്കേണ്ട ഇ-മെയില്‍ അഡ്രസ്സ് spidk.pol@kerala.gov.in  സംശയ നിവാരണത്തിന് വിളിക്കേണ്ട ഫോണ്‍ നമ്പര്‍- 04862232354, 9497913224

date