കൊവിഡ്: ജില്ലയില്‍ 378 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 378 പേര്‍ക്ക് കൂടി ബുധനാഴ്ച രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 25937 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 321 പേരും മിംസ് കണ്ണൂർ, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് 10 പേര് വീതവും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്റർ, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് എട്ട് പേര് വീതവുമാണ് രോഗമുക്താരായത്. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിൽ നിന്ന് നാല് പേരും എകെജി ഹോസ്പിറ്റൽ, തലശേരി സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും എം ടു എച്ച് ലോഡ്ജ് ഇരിട്ടിയിൽ നിന്ന് രണ്ട് പേരും കണ്ണൂർ ആയുർവേദ ഹോസ്പിറ്റൽ, എംഐടി ഡിസിടിസി, സ്പോട്സ് ഹോസ്റ്റൽ സിഎഫ്എല്‍ടിസി, ജിം കെയർ, ഐക്യൂആർഎ ഹോസ്പിറ്റൽ, മിഷൻ ഹോസ്പിറ്റൽ ചെറുകുന്ന്, മുണ്ടയാട് സിഎഫ്എല്‍ടിസി, നഴ്സിംഗ് സ്കൂൾ ഹോസ്റ്റൽ, തളിപ്പറമ്പ് സഹകരണ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
ബാക്കി 3330 പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 140 പേര് കൊവിഡ് മൂലം മരണപ്പെട്ടു
- Log in to post comments