Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സ്

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ബ്യൂട്ടിഷന്‍ കോഴ്‌സ്, അഡ്വാസ്ഡ് വെല്‍ഡിംഗ് ടെക്‌നോളജി എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷാ ഫോം തുടര്‍ വിദ്യാഭ്യാസ കേന്ദ്രം ഓഫീസില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ 9496846522 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3384/2020)
 

date