Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 201 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 11) 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 60 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 104 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത്  നിന്നുമായി വന്ന 6 പേർ , 6 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 201 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ -  29 പേര്‍ 

ഒറ്റപ്പാലം സ്വദേശികൾ - 19 പേർ

കോങ്ങാട് സ്വദേശികൾ -  9 പേർ 

പുതുശ്ശേരി സ്വദേശികൾ -7 പേർ

അയിലൂർ സ്വദേശികൾ -6 പേർ 

തേങ്കുറിശ്ശി, മേലാർകോട്, മുതുതല സ്വദേശികൾ - 5 പേർ വീതം

വാണിയംകുളം, വല്ലപ്പുഴ, ഓങ്ങല്ലൂർ, ആലത്തൂർ സ്വദേശികൾ - 4 പേർ വീതം

ചാലിശ്ശേരി, പട്ടാമ്പി, കണ്ണാടി, കൊപ്പം, പട്ടിത്തറ, മലമ്പുഴ, തിരുമിറ്റക്കോട്, വണ്ടാഴി, അലനല്ലൂർ ടൂർ സ്വദേശികൾ - 3 പേർ വീതം

പെരുമാട്ടി, വടക്കഞ്ചേരി, തച്ചനാട്ടുകര, ആനക്കര, മുണ്ടൂർ, കാരാകുറുശ്ശി, കാവശ്ശേരി, വിളയൂർ, അനങ്ങനടി, പറളി, കടമ്പഴിപ്പുറം, കോട്ടോപ്പാടം, കുമരംപുത്തൂർ, നാഗലശ്ശേരി, മണ്ണാർക്കാട് സ്വദേശികൾ - 2 പേർ വീതം

പരുതൂർ, മരുതറോഡ്, ചെർപ്പുളശ്ശേരി, ലക്കിടി-പേരൂർ, കണ്ണമ്പ്ര, കുലുക്കല്ലൂർ, കുഴൽമന്ദം, പുതുനഗരം, ചിറ്റൂർ തത്തമംഗലം നഗരസഭ, പുതുപ്പരിയാരം, വടവന്നൂർ, നെന്മാറ, കപ്പൂർ, തരൂർ, വെള്ളിനേഴി, എലപ്പുള്ളി, തെങ്കര, പല്ലശ്ശന  സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4066 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കാസർഗോഡ് ജില്ലയിലും, രണ്ടുപേർ കോട്ടയം,  മൂന്ന് പേര്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും, 18 പേര്‍ കോഴിക്കോട്, 40 പേര്‍ തൃശ്ശൂര്‍, 38 പേര്‍ എറണാകുളം, 110 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date