നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കോളജ് വിദ്യാര്‍ത്ഥികള്‍
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീപ്പിന്റെ(വോട്ടര്‍ ബോധവത്കരണ പരിപാടി) അഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്ന പരിപാടിക്ക് തുടക്കമായി. എസ്.ഡി കോളേജ് എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി ഹരീഷിനു രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. വോട്ടവകാശം ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയാണെന്നും അതിന്റെ മൂല്യം മനസിലാക്കി വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തു യുവാക്കള്‍ ഈ വ്യവസ്ഥയുടെ ഭാഗമാകണമെന്നും കളക്ടര്‍ പറഞ്ഞു.
യുവത്വത്തിന്റെ കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടാണ് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന് (സ്വീപ്) തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം നല്‍കിയത്. യോഗത്തില്‍ എസ്.ഡി കോളേജ് പ്രിന്‍സിപ്പല്‍ പി.ആര്‍ ഉണ്ണികൃഷ്ണന്‍ പിള്ള, .എസ്.എസ് വോളന്റിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments