Skip to main content

താനൂരില്‍ ഏഴ് ആരോഗ്യഉപകേന്ദ്രങ്ങളുടെ കെട്ടിട നിര്‍മാണത്തിന് ഭരണാനുമതി

 

താനൂര്‍ മണ്ഡലത്തിലെ ഏഴ് ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടം പണിയുന്നതിന് ഭരണാനുമതി. താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളിലെ പകര, മൂലക്കല്‍, കാളാട് ആരോഗ്യ ഉപകേന്ദ്രങ്ങളുടെയും താനൂര്‍ നഗരസഭയിലെ രായിരമംഗലം, മുക്കോല ആരോഗ്യ ഉപകേന്ദ്രങ്ങളുടെയും ഒഴൂര്‍ പഞ്ചായത്തിലെ എരനെല്ലൂര്‍, മണലിപ്പുഴ ഉപകേന്ദ്രങ്ങളുടെയും കെട്ടിട നവീകരണത്തിനാണ് ഭരണാനുമതിയായത്. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളില്‍ 88.44 ലക്ഷം രൂപയുടെയും താനൂര്‍ നഗരസഭയില്‍ 58.96 ലക്ഷം രൂപയുടെയും ഒഴൂര്‍ പഞ്ചായത്തില്‍ 58.96 ലക്ഷം രൂപയുടെയുമാണ് കെട്ടിട നിര്‍മാണ പ്രവൃത്തി. സിഡ്ക്കോയ്ക്കാണ് നിര്‍മാണ ചുമതല. ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം ആകര്‍ഷണീയമായ മാതൃകയിലാണ് പണിയുന്നത്. താനൂരിലെ ആരോഗ്യ ഉപകേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി പ്രവൃത്തി എത്രയും വേഗം തുടങ്ങുമെന്ന് വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ അറിയിച്ചു.

date