Skip to main content

സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശു ഭൂമിയില്‍ കാന്താരി കൃഷി

ആലപ്പുഴ : സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക കര്‍മ്മസേനയും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് തരിശു കിടന്നിരുന്ന രണ്ടര ഏക്കര്‍ സ്ഥലത്തെ കാടുവെട്ടിയൊരുക്കി കാന്താരി കൃഷിക്കു സജ്ജമാക്കി. കൃഷ്ണപുരം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മാവനകുറ്റി പുരയിടത്തിലാണ് കാന്താരി കൃഷിക്കും ഇടവിളയായി കപ്പ കൃഷിക്കുമായി നിലമൊരുക്കിയത്. ട്രാക്ടര്‍ ഉപയോഗിച്ച് നിലം കിളച്ചാണ് വര്‍ഷങ്ങളായി കാടുപിടിച്ച് തരിശുകിടന്ന പുരയിടം കൃഷിക്കായി സജ്ജമാക്കിയത്. കാന്താരി കൃഷിയിറക്കല്‍ ചടങ്ങില്‍ പുരയിടത്തിന്റെ ഉടമ മായ അനിരുദ്ധന്‍, വാര്‍ഡ് അംഗം റ്റി സഹദേവന്‍, കൃഷ്ണപുരം കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കാര്‍ഷിക കര്‍മസേന ക്ലസ്റ്റര്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date