Skip to main content

വടകര താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നാളെ (ജനുവരി 15)

 

 

വടകര താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നാളെ (ജനുവരി 15)  രാവിലെ 10 മണി മുതല്‍ നടത്തും. ഇന്ന് (ജനുവരി 14) വൈകീട്ട് അഞ്ചിനകം  രജിസ്ട്രേഷന്‍ നടത്തണം. അക്ഷയ സെന്റര്‍ ജീവനക്കാര്‍ പരാതി രജിസ്ട്രേഷന്‍ നടത്തണം. ജീവനക്കാര്‍ അനുവദിക്കുന്ന സമയപ്രകാരം പരാതിക്കാരന്‍ തൊട്ടടുത്തുള്ള അക്ഷയ സെന്ററില്‍ അദാലത്ത് ദിവസം പരാതിയുടെ പകര്‍പ്പുമായി ഹാജരാകണം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്്. ജില്ലയിലെ എല്‍.എസ്.ജി.ഡി ഉദ്യോഗസ്ഥര്‍ അടക്കം എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date