Skip to main content

കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: ജില്ലയിൽ വരൾച്ചാ കാലയളവിൽ കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാസവാടക നിരക്കിൽ പരിചയസമ്പന്നരായ സ്ഥാപനങ്ങളിൽ നിന്ന് റേറ്റ് കോൺട്രാക്ടുകൾ ക്ഷണിച്ചു.ഒരു വാഹനത്തിൽ ജി.പി.എസ് ഘടിപ്പിച്ച് നിരീക്ഷിക്കുന്നതിനും അതിന്റെ പ്രിന്റ് എടുത്ത് തരുന്നതിനുമുള്ള വാടകയാണ് സ്ഥാപനങ്ങൾ ദർഘാസിൽ രേഖപ്പെടുത്തേണ്ടത്. റേറ്റ് കോൺട്രാക്ടുകൾ ജനുവരി 30ന് രാവിലെ 11.30ന് ജില്ല കളക്ടർ & ചെയർമാൻ, ദുരന്തനിവാരണ അതോറിറ്റി ആലപ്പുഴ എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ നൽകണം. ഈ റേറ്റ് കോൺട്രാക്ടുകൾ അന്നേ ദിവസം വൈകിട്ട് 4.30ന് തുറക്കും. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കോൺട്രാക്ടുകൾ അംഗീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റുമായി ബന്ധപ്പെടാം. ഫോൺ: 0477- 2251676, 1077 (ടോൾ ഫ്രീ).

date