Skip to main content

സംഗീത ഉപകരണങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു 

 

 

തൃശൂർ എസ് ആർ വി ഗവൺമെൻ്റ് കോളേജ് ഓഫ് മ്യൂസിക് ആൻ്റ് പെർഫോമിംഗ് ആർട്സിലേക്ക് ആവശ്യമായ സംഗീതോപകരണങ്ങൾ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. രണ്ട് വീണയും രണ്ട് മൃദംഗവും വാങ്ങുന്നതിനാണ് ക്വട്ടേഷൻ ക്ഷണിച്ചിരിക്കുന്നത്. ക്വട്ടേഷൻ സമർപ്പിക്കുമ്പോൾ

ഉപകരണങ്ങളുടെ പരമാവധി വില ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടതാണ്. ക്വട്ടേഷനുകൾ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് "സംഗീതോപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ" എന്ന് എഴുതി സ്പെഷ്യൽ ഓഫീസർ, എസ്.ആർ.വി ഗവൺമെൻ്റ് കോളേജ് ഓഫ് മ്യൂസിക് ആൻ്റ് പെർഫോമിംഗ് ആർട്സ്, പാലസ് റോഡ്, തൃശൂർ - 680020 എന്ന വിലാസത്തിൽ ജനുവരി 25ന് ഉച്ചയ്ക്ക് രണ്ടിന് മുൻപായി സമർപ്പിക്കേണ്ടതാണ്.

അന്നേദിവസം 2.30ന് നിയമാനുസൃതമായി ക്വട്ടേഷനുകൾ തുറക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2320190.

date