Skip to main content

മമ്പാട് ആദര്‍ശ ഗ്രാമത്തില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും

പ്രധാനമന്ത്രിയുടെ ആദര്‍ശ ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയായ സന്‍സദ് ആദര്‍ശ ഗ്രാം യോജനയില്‍ ഉള്‍പ്പെടുത്തി മമ്പാട് ഗ്രാമ പഞ്ചായത്തില്‍ സമഗ്ര വികസനം നടപ്പിലാക്കുമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. മമ്പാട് ഗ്രാമപഞ്ചായത്തില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും നിര്‍വഹണ ഉദേ്യാഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിന്റെ എല്ലാ മേഖലകളിലുമുള്ള സമഗ്ര വികസനത്തിനായി തയ്യാറാക്കിയ വില്ലേജ് ഡെവലപ്‌മെന്റ് പ്ലാനില്‍ 60 പദ്ധതികളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ സംയോജന സാധ്യതകള്‍ പരമാവധി ഉള്‍പ്പെടുത്തി മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കും. കേരഗ്രാമം പദ്ധതി, എല്ലാ ആളുകള്‍ക്കും ബാങ്ക് അക്കൗണ്ട്, ഇന്‍ഷൂറന്‍സ്, യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കാനാവശ്യമായ നടപടികള്‍, രണ്ട് മാതൃകാ ആരോഗ്യ ഉപകേന്ദ്രങ്ങള്‍, ജന്‍ ഔഷധി, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, സ്‌കൂള്‍ കെട്ടിടങ്ങള്‍, ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, എല്ലാവര്‍ക്കും വീട് തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ വികസനത്തോടൊപ്പം സാമൂഹ്യ സുരക്ഷയിലൂന്നിയ പദ്ധതികളും പഞ്ചായത്തില്‍ നടപ്പിലാക്കി രാജ്യത്തിനു തന്നെ മാതൃകയാവുന്ന തരത്തിലുള്ള ആദര്‍ശ ഗ്രാമമാക്കി മമ്പാടിനെ മാറ്റും.
 

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസന്‍, വൈസ് പ്രസിഡന്റ് ടി.പി. ഉമൈമത്ത്, ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ഡി വിജയകുമാര്‍, പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ജെ.എസ്.എസ് ഡയറക്ടര്‍ പി ഉമ്മര്‍ കോയ, മറ്റു നിര്‍വഹണ ഉദേ്യാഗസ്ഥരും പങ്കെടുത്തു.

date