Skip to main content

ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 25ന്

തിരുവനന്തപുരം, ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ കെമിസ്ട്രി/ഫിസിക്‌സ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒരു ഒഴിവ് വീതം നിലവിലുണ്ട്. അതതു വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം) ഉള്ള ഉദ്യോഗാർത്ഥികൾ www.gecbh.ac.in എന്ന വെബ്‌സൈറ്റിൽ അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം ജനുവരി 25ന് രാവിലെ ഒൻപതിന് സ്‌ക്രീനിങ് ടെസ്റ്റ്/അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2300484 എന്ന നമ്പറിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്. 343/2021

date