Skip to main content

മിഡില്‍മാന്‍' റോബോട്ട്; കൈമാറല്‍ ഇന്ന്

ജില്ലയിലെ സി.എഫ്.എല്‍.റ്റി.സികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച 'മിഡില്‍മാന്‍' റോബട്ട് ഇന്ന്(21 ജനുവരി) ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനുവിനു കൈമാറും. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കുക, ആരോഗ്യസ്ഥിതി മനസിലാക്കി ഡോക്ടറെ അറിയിക്കുക, സാനിറ്റൈസര്‍ നല്‍കുക എന്നിവ റോബട്ട് നിര്‍വഹിക്കും. ഡോക്ടറുമായി വീഡിയോ കോളിംഗിലൂടെ സംവദിക്കാനും റോബട്ട് അവസരമൊരുക്കും. രാവിലെ 10.30ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കൈമാറല്‍ ചടങ്ങ്.

date